Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : May Become

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ: കൊ​ടി​ക്കു​ന്നി​ലി​ന് കൂ​ടു​ത​ൽ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ലു​ള്ള അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ ചേ​ർ​ന്ന​തോ​ടെ ഒ​ഴി​വു​വ​രു​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് നി​ര​വ​ധി പേ​രു​ക​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും എം​പി കൂ​ടി​യാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത എ​ന്ന​റി​യു​ന്നു .

ഡ​ൽ​ഹി​യി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ രാ​ഹു​ൽ ഗാ​ന്ധി ,സോ​ണി​യ ഗാ​ന്ധി ,എ ​ഐ​സി​സി മ​റ്റ് നേ​താ​ക്ക​ൾ എ​ന്നി​വ​രു​മാ​യി ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യു​ള്ള ധാ​ര​ണ ആ​യി ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത കെ​പി​സി​സി യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും .

ബെ​ന്നി ബ​ഹ​നാ​ൻ , ജോ​സ​ഫ് വാ​ഴ​ക്ക​ൻ ,കെ.​സി. ജോ​സ​ഫ് ,ആ​ന്‍റോ ആ​ന്‍റ​ണി, ഷാ​ഫി പ​റ​മ്പി​ൽ എ​ന്നി​വ​രെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് സു​രേ​ഷി​നെ കൂ​ടാ​തെ പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ സീ​നി​യോ​റി​റ്റി​യി​ലും സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ത്തി​ലും ഇ​പ്പോ​ൾ കൊ​ടി​ക്കു​ന്നി​ലാ​ണ് മു​ഖ്യ​പ​രി​ഗ​ണ​ന.

ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ ഒ​ന്നോ ര​ണ്ടോ പ്ര​മു​ഖ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്വാ​ധീ​നം കൂ​ടു​മ്പോ​ൾ ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളെ പ​രി​ഗ​ണി​ക്കു​ക എ​ന്ന കോ​ൺ​ഗ്ര​സ് നി​ല​പാ​ടാ​ണ് കൊ​ടി​ക്കു​ന്നി​ലി​ന് ഗു​ണ​ക​ര​മാ​കു​ന്ന​ത്. സ​ണ്ണി ജോ​സ​ഫി​നെ കൂ​ടാ​തെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ ,പി ​സി വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രും മ​ന്ത്രി​സ​ഭ​യി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​നീ​ഷും മ​ന്ത്രി​സ​ഭ​യി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട് .

എ​ട്ടു ത​വ​ണ ലോ​ക​സ​ഭ​യി​ലേ​യ്ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൊ​ടു​ക്കു​ന്ന​തി​ൽ സു​രേ​ഷ് എ​ഐ​സി​സി സെ​ക്ര​ട്ട​റി, വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ലെ ക്ഷ​ണി​താ​വ്, കേ​ന്ദ്ര മ​ന്ത്രി ,ലോ​ക്സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് ചീ​ഫ് വി​പ്പ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് .കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ​ല​ത​വ​ണ പ​ര​സ്യ​മാ​യി ത​ന്നെ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് സു​രേ​ഷ് . ഈ ​സ്ഥാ​ന​ത്തെ​ത്തു ക​യാ​ണെ​ങ്കി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​കു​ന്ന ആ​ദ്യ ദ​ളി​ത് വി​ഭാ​ഗ​ക്കാ​ര​നാ​യി​രി​ക്കും അ​ദ്ദേ​ഹം.

 

Latest News

Corehub Up